Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bail Cancellation

അ​തി​ജീ​വി​ത​യെ അ​പ​മാ​നി​ച്ച കേ​സ്; രാ​ഹു​ൽ ഈ​ശ്വ​റി​നെ​തി​രാ​യ ഹ​ർ​ജി ത​ള്ളി

തി​രു​വ​ന​ന്ത​പു​രം: അ​തി​ജീ​വി​ത​യെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​ധി​ക്ഷേ​പി​ച്ച കേ​സി​ല്‍ രാ​ഹു​ൽ ഈ​ശ്വ​റി​നെ​തി​രാ​യ ഹ​ർ​ജി കോ​ട​തി ത​ള്ളി. ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്രോ​സി​ക്യൂ​ഷ​ൻ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യാ​ണ് തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ണ​ൽ സി​ജെ​എം ത​ള്ളി​യ​ത്.

അ​തി​ജീ​വി​ത​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി, സ്വാ​ധീ​നി​ച്ച് തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു, മ​റ്റ് ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ രാ​ഹു​ൽ ഈ​ശ്വ​ർ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ വാ​ദി​ച്ചു. എ​ന്നാ​ൽ ഈ ​ആ​രോ​പ​ണം സാ​ക്ഷി​പ്പെ​ടു​ത്തു​ന്ന തെ​ളി​വു​ക​ൾ അ​ന്വേ​ഷ​ണ സം​ഘം ഹാ​ജ​രാ​ക്കി​യി​ട്ടി​ല്ലെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

ത​നി​ക്കെ​തി​രെ ചി​ല ഉ​ന്ന​ത​ർ ന​ട​ത്തു​ന്ന ഗു​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണ് പോ​ലീ​സി​ന്‍റെ നീ​ക്ക​ത്തി​ന് പി​ന്നി​ലെ​ന്ന് രാ​ഹു​ൽ പ​റ​ഞ്ഞു. തു​ട​ർ​ന്ന് കോ​ട​തി ഹ​ർ​ജി ത​ള്ളു​ക​യാ​യി​രു​ന്നു.

 

Latest News

Corehub Up